കുവൈത്ത് സിറ്റി: കുവൈത്തിെൻറ അഭിമാന സ്തംഭങ്ങളിലൊന്നായി മാറിയേക്കാവുന്ന ശൈഖ് ജാ ബിർ പാലം ഏപ്രിൽ 30ന് ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്യും. പണി ഏകദേശം പൂർത്തിയായ പാലത ്തിലൂടെ ദേശീയ-വിമോചന ദിനത്തോനുബന്ധിച്ച് യാത്ര സാധ്യമാക്കുമെന്നും റോഡ്- കര ഗതാഗത അതോറിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ സുഹ അൽ അഷ്കനാനി അറിയിച്ചു. കുവൈത്ത് സിറ്റിയിൽ രണ്ടു ദിശയിലേക്കാണ് പാലം.
ഗസാലി അതിവേഗ പാതയിലെ സിഗ്നൽ പോയൻറിൽനിന്ന് ആരംഭിച്ച് ജമാൽ അബ്ദുന്നാസർ റോഡിന് അനുബന്ധമായി സുബിയ സിറ്റിയിലേക്ക് പോകുന്ന പ്രധാന പാലത്തിന് 37.5 കിലോമീറ്റർ നീളമുണ്ടാകും. ദോഹ തുറമുഖ ദിശയിലേക്ക് 12.4 കിലോമീറ്റർ നീളമാണുള്ളത്. പാലം തുറന്നുകൊടുക്കുന്നതോടെ കുവൈത്ത് സിറ്റിയിൽനിന്ന് സുബിയ്യയിലേക്കുള്ള ദൂരം 104 കിലോമീറ്ററിൽനിന്ന് 37.5കിലോമീറ്റർ ആയി കുറയും. നിലവിൽ ഒന്നര മണിക്കൂർ വേണ്ടിടത്ത് അരമണിക്കൂർ കൊണ്ട് എത്താനാകും.
കടലിലും കരയിലുമായാണ് പാലം കടന്നുപോകുന്നത്. കടൽ പാലങ്ങളുടെ ഗണത്തിൽ ലോകത്ത് നാലാമത്തെ വലിയ പാലമാകും ജാബിർ പാലം. കടന്നുപോകുന്ന വഴിയിൽ രണ്ടു വ്യവസായ ദ്വീപുകളും ഒട്ടേറെ സർക്കാർ സേവന സ്ഥാപനങ്ങളും ഉണ്ടാകും. 7,38,750 ദശലക്ഷം ദീനാർ പദ്ധതി ചെലവ് കണക്കാക്കി 2013 നവംബർ മൂന്നിന് ആണ് പാലത്തിെൻറ നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. അതേസമയം, പാലം ഉപയോഗിക്കുന്നതിന് ചുങ്കം ഏർപ്പെടുത്താൻ തൽക്കാലം തീരുമാനം ഇല്ലെന്നും ഭാവിയിൽ ഇതിനെക്കുറിച്ച് പഠനം നടത്തി തീരുമാനിക്കുമെന്നും സുഹ അൽ അഷ്കനാനി പറഞ്ഞു. അതിനിടെ, ജാബിർ പാലത്തിൽ ലോകോത്തര നിലവാരത്തിലുള്ള നിരീക്ഷണ സംവിധാനം ഒരുക്കുന്നുണ്ട്. 819 ഫിക്സഡ് കാമറകൾക്ക് പുറമെ എല്ലാ ഭാഗത്തേക്കും ചലിക്കുന്ന 25 പാൻ ടിൽറ്റ് സൂം കാമറകളും പാലത്തിൽ നിരീക്ഷണത്തിനുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.