കുവൈത്ത് സിറ്റി: ശൈഖ് ജാബിർ അൽ അഹ്മദ് അസ്സബാഹ് കോസ്വേയുടെ കരഭാഗം ഗതാഗതത്തിന് തുറന്നുകൊടുത്തു. 4.7 കിലോമീറ്റർ വരുന്ന ദോഹ ലിങ്ക് ഭാഗമാണ് തുറന്നത്. 165.7 ദശലക്ഷം ദീനാറാണ് ദോഹ ലിങ്കിെൻറ നിർമാണ ചെലവ്. അന്താരാഷ്ട്ര നിലവാരത്തിലാണ് നിർമാണം പൂർത്തിയാക്കിയതെന്ന് ആക്ടിങ് പ്രോജക്ട് ഡയറക്ടർ സുഹ അഷ്കലാനി വാർത്തസമ്മേളനത്തിൽ പറഞ്ഞു. പാലം ഫെബ്രുവരിയിൽ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ട്.
നിർമാണപ്രവൃത്തികൾ ഏകദേശം പൂർത്തിയായിട്ടുണ്ട്. ഗസാലി എക്സ്പ്രസ് വേയിലെ സിഗ്നൽ പോയൻറിൽനിന്ന് ആരംഭിച്ച് ജമാൽ അബ്ദുന്നാസിർ റോഡിന് അനുബന്ധമായി സുബ്ബിയ സിൽക്ക് സിറ്റിയിലേക്ക് നീളുന്ന പാലത്തിന് 36 കിലോ മീറ്റർ ആണ് നീളം. കുവൈത്ത് സിറ്റിയിൽനിന്ന് സുബ്ബിയയിലേക്കുള്ള ദൂരം ഗണ്യമായി കുറക്കുന്ന പാലത്തിെൻറ 12 കിലോമീറ്റർ ഭാഗം കടലിന് മുകളിലൂടെയാണ്.
അഞ്ചു വർഷം മുമ്പാണ് പാലത്തിെൻറ നിർമാണപ്രവൃത്തി ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ കടൽപാലങ്ങളുടെ കൂട്ടത്തിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന ജാബിർ പാലത്തിൽ ലോകോത്തര നിലവാരത്തിലുള്ള നിരീക്ഷണ സംവിധാനം ഒരുക്കുന്നുണ്ട്. 819 ഫിക്സഡ് കാമറകൾക്ക് പുറമെ, എല്ലാ ഭാഗത്തേക്കും ചലിക്കുന്ന 25 പാൻ ടിൽറ്റ് സൂം കാമറകളും പാലത്തിൽ നിരീക്ഷണത്തിനുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.