കുവൈത്ത് സിറ്റി: ലോകത്തിലെ നാലാമത്തെ വലിയ പാലമാവുമെന്ന് കരുതുന്ന കുവൈത്തിലെ ശൈഖ് ജാബിർ പാലം ഡിസംബറിൽ ഉദ്ഘാടനം ചെയ്യും. രാജ്യത്തെ വൻകിട വികസന പദ്ധതികളിലൊന്നായി നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ജാബിർ പാലം നിർമാണം അവസാന ഘട്ടത്തിലേക്ക് കടന്നു. നിർമാണപ്രവർത്തനങ്ങൾ സമയബന്ധിതമായി തന്നെ മുന്നോട്ടുപോവുന്നുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ വ്യക്തമാക്കി. ഇപ്പോൾ 87 ശതമാനം പൂർത്തിയായിട്ടുണ്ട്.
ഗസാലി അതിവേഗ പാതയിലെ സിഗ്നൽ പോയൻറിൽനിന്ന് ആരംഭിച്ച് ജമാൽ അബ്ദുന്നാസർ റോഡിന് അനുബന്ധമായി സുബിയ സിറ്റിയിലേക്ക് പോകുന്ന പാലത്തിന് 36.14 കിലോമീറ്റർ നീളമുണ്ടാകും. ഇതിെൻറ നിർമാണം പൂർത്തിയാകുന്നതോടെ കുവൈത്ത് സിറ്റിയിൽനിന്ന് സുബിയ്യയിലേക്കുള്ള ദൂരം ഗണ്യമായി കുറയും. 7,38,750 മില്യൻ ദീനാർ ചെലവു കണക്കാക്കി 2013 നവംബർ മൂന്നിന് ആണ് പാലത്തിെൻറ നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. അതിനിടെ, ശൈഖ് ജാബിർ പാലത്തിൽ ചുങ്കം ഏർപ്പെടുത്താൻ നീക്കമുള്ളതായി റിപ്പോർട്ടുണ്ട്.
പാലം ഗതാഗത യോഗ്യമാവുന്നതോടെ സ്വദേശി വിദേശി വ്യത്യാസമില്ലാതെ നിശ്ചിത തുക ചുങ്കം ഈടാക്കാനാണ് പദ്ധതി. ഇതുസംബന്ധിച്ച കരട് നിർദേശം മന്ത്രിസഭക്ക് മുന്നിലാണുള്ളത്. മറ്റു ജി.സി.സി രാജ്യങ്ങളും ഇതുപോലെ കടലിന് മുകളിലൂടെ പണികഴിപ്പിച്ച പാലങ്ങൾക്ക് ചുങ്കം ഏർപ്പെടുത്തിയിട്ടുണ്ട്. ഏഷ്യയിലും യൂറോപ്പിലും ഈ സംവിധാനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.