അബ്ബാസിയ: ഇന്ത്യയിൽ സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്ന വിധ്വംസക പ്രവർത്തനളെും വംശീയ ഉന്മൂലന ശ്രമങ്ങളെയും മതേതരകക്ഷികൾ ഒന്നിച്ചുനിന്ന് ഫാഷിസത്തെ നേരിടണമെന്ന് വെൽഫെയർ പാർട്ടി കേരള സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ് പറഞ്ഞു. ‘കാലം തേടുന്ന പെൺ കരുത്ത്’ കാമ്പയിൻ സമാപനത്തോടനുബന്ധിച്ച് വെൽഫെയർ കേരള കുവൈത്ത് നടത്തിയ പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.
സംഘ്പരിവാറിനെതിരെ വിരൽചൂണ്ടുന്നവരെ ഉന്മാദ ദേശീയത കൊണ്ട് എതിരിടാനാണ് ശ്രമിക്കുന്നത്. ക്രൂരമായി കൊലചെയ്യപ്പെട്ട എട്ടുവയസ്സുകാരിയായ ആസിഫ ഇൗ ഉന്മാദത്തിെൻറ ഇരയാണ്. ഫാഷിസ്റ്റ് വിരുദ്ധ പാർട്ടികളും മതേതര കക്ഷികളും ഒന്നിച്ചുനിന്നാൽ കഴിഞ്ഞ യു.പി ലോക്സഭാ മണ്ഡലത്തിൽ സംഭവിച്ചതുപോലെ സ്വന്തം തട്ടകത്തിൽനിന്ന് പോലും ഫാഷിസ്റ്റുകളെ തുരത്താമെന്ന് അവർ ചൂണ്ടിക്കാട്ടി. വെൽഫെയർ കേരള പ്രസിഡൻറ് ഖലീലു റഹ്മാൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറുമാരായ അനിയൻ കുഞ്ഞ്, കൃഷ്ണദാസ്, അൻവർ സഈദ് എന്നിവരും ട്രഷറർ ശൗക്കത്ത് വളാഞ്ചേരിയും സംസാരിച്ചു.
റസീന മൊഹിയുദ്ദീൻ കാമ്പയിൻ വിശദീകരിച്ചു. റീന ബ്ലസൻ സംസ്ഥാന സെക്രട്ടറിയെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. ആസിഫയുടെ കൊലപാതകത്തെ ചിതീകരിച്ചുകൊണ്ട് ഗഫൂർ കവിതാലാപനം നടത്തി. ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ സ്വാഗതവും കൺവീനർ മഞ്ജു മോഹൻ നന്ദിയും പറഞ്ഞു. അൻവർ ഷാജിയുടെ സംവിധാനത്തിൽ ഒരുക്കിയ സംഗീതശിൽപം ശ്രദ്ധേയമായി. നിഷയും സംഘവും സ്വാഗതഗാനം പാടി. കാാമ്പയിൻ കാലത്തു നടത്തിയ വിവിധമത്സരങ്ങൾക്കുള്ള സമ്മാനദാനവും പരിപാടിയിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.