കുവൈത്ത് സിറ്റി: ഐവ ഫഹാഹീൽ ഏരിയ ഖുർആൻ പഠിതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ഖുർആൻ ടോക്ക് നടത്തി. സക്കീർ ഹുസൈൻ തുവ്വൂർ മുഖ്യ പ്രഭാഷണം നടത്തി. `ഖുർആൻ വെളിച്ചമാണ്' എന്ന തലക്കെട്ടിൽ ഓൺലൈനായാണ് പരിപാടി സംഘടിപ്പിച്ചത്. ലിബറൽ ആശയങ്ങൾ ധാർമിക ബോധത്തെയും കുടുംബ ബന്ധങ്ങളെയും തകർത്തെറിഞ്ഞുകൊണ്ട് മുന്നേറുമ്പോൾ മനുഷ്യൻ അവനിലെ ദൈവിക അംശത്തെ തിരിച്ചറിയേണ്ടതുണ്ട്.
ഇത് ബോധ്യപ്പെടണമെങ്കിൽ ഖുർആനിലൂടെ നാം സഞ്ചരിക്കേണ്ടതുണ്ടെന്നും സക്കീർ ഹുസൈൻ തുവ്വൂർ ഉണർത്തി. ഖുർആൻ പഠിക്കേണ്ടതിന്റെയും പഠിപ്പിക്കേണ്ടതിന്റെയും ജീവിതത്തിൽ പകർത്തേണ്ടതിന്റെയും പ്രധാന്യത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ശഹന നസീം അധ്യക്ഷത വഹിച്ചു. സൗമ്യ സബീർ ഖിറാഅത്ത് നടത്തി. ജസ്ന ബാസിൽ സ്വാഗതവും സോജ സാബിക് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.