ജുമൈറ ഹംസ, റബീബ മുഹമ്മദ്, ഫർസാന അഷ്റഫ്
കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) അബ്ബാസിയ ഏരിയ ഹിഫ്ള് മത്സരം സംഘടിപ്പിച്ചു. സൂറത്തുൽ ആലു ഇമ്രാൻ 190 മുതൽ 200 വരെയുള്ള ആയത്തുകളെ അടിസ്ഥാനമാക്കി ഓൺലൈനായാണ് മത്സരം നടന്നത്.
ജുമൈറ ഹംസ ഒന്നാം സ്ഥാനം കരസ്ഥമാക്കി. റബീബ മുഹമ്മദ് രണ്ടാം സ്ഥാനവും, ഫർസാന അഷ്റഫ് മൂന്നാം സ്ഥാനവും നേടി.
നാസിയ മൊയ്തീന്, റഷ ഖദീജ, സമീറ മുനീര്‍, ജസ്നാസ് ഹഫ്സൽ, ഷെർബി നിഷാൽ എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി. ഖദീജ, ഷെരീഫ എന്നിവർ വിധി നിര്‍ണയം നടത്തി. വിജയികൾക്കുള്ള സമ്മാനം പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.