കുവൈത്ത് സിറ്റി: അടുത്ത ദിവസങ്ങളിൽ തണുപ്പ് കൂടുമെന്ന് മുന്നറിയിപ്പ്. പ്രമുഖ കാലാവസ്ഥ നിരീക്ഷകൻ ആദിൽ അൽ മർസൂഖ് ആണ് അടുത്ത ആറു ദിനങ്ങൾ അതിശൈത്യമായിരിക്കുമെന്ന് പ്രവചിച്ചത്. മരുപ്രദേശങ്ങളിൽ പൂജ്യം ഡിഗ്രി വരെയും റെസിഡൻഷ്യൽ ഏരിയകളിൽ നാല് ഡിഗ്രി സെൽഷ്യസ് വരെയും അന്തരീക്ഷ താപനില താഴുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്ച വൈകീട്ട് മുതല്‍ തണുപ്പ് തുടങ്ങുമെന്നാണ് മുന്നറിയിപ്പ്. തണുപ്പ് ആറ് ദിവസം വരെ നീളുമെങ്കിലും മൂന്ന് ദിവസത്തിന് ശേഷമാണ് അതിശൈത്യം അനുഭവപ്പെടുകയെന്നും ആദിൽ അല്‍ മര്‍സൂഖ് പറഞ്ഞു. വടക്കന്‍ റഷ്യയിലെ സൈബീരിയയില്‍ നിന്നുത്ഭവിക്കുന്ന ശീതക്കാറ്റ് ശക്തമാകുന്നതാണ് കുവൈത്തില്‍ താപനില കുറയാന്‍ കാരണമാകുന്നത്.
പകല്‍ 12 മുതല്‍ 14 ഡിഗ്രി സെല്‍ഷ്യസിനും രാത്രിസമയങ്ങളില്‍ മൂന്നു മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും താപനില. മരു പ്രദേശങ്ങളില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് വരെ കുറയാനും സാധ്യതയുണ്ട്. കരയിലും തുറസ്സായ പ്രദേശങ്ങളിലും പുലര്‍ച്ചെ മഞ്ഞുവീഴ്ചയുമുണ്ടാകും. ജനുവരി 22 ശനിയാഴ്ച വൈകുന്നേരത്തോടെ അറേബ്യന്‍ ഉപദ്വീപിന്റെ മധ്യഭാഗത്തായി 30 മുതല്‍ 40 കി.മീ വേഗതയുള്ള ന്യൂനമർദം കേന്ദ്രീകരിക്കുന്നതിനാൽ തണുപ്പ് കുറഞ്ഞുതുടങ്ങും. പുറത്തിറങ്ങുന്നവർ തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ ധരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.