Posted On
date_range Updated On
date_range പരാതിയിൽ അടിയന്തര അന്വേഷണം
കുവൈത്ത് സിറ്റി: ഒരു വ്യക്തിയെ പ്രതിരോധ രഹസ്യാന്വേഷണ മന്ത്രാലയം നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്ത പരാതിയൽ അടിയന്തര അന്വേഷണം. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് അഹമ്മദ് അൽ ഫഹദ് അസ്സബാഹാണ് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടത്. വിഷയം എം.പി മർസൂഖ് അൽ ഗാനേം പ്രതിരോധ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഒരു പൗരനെ സുരക്ഷ അധികാരികൾ രണ്ട് ദിവസത്തേക്ക് അറസ്റ്റ് ചെയ്യുകയും തടങ്കലിൽ വെക്കുകയും ചെയ്തതായി അറിഞ്ഞതായി ഘാനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.