കുവൈത്ത് സിറ്റി: അധിനിവേശ സേനയുടെ സംരക്ഷണത്തിൽ ഇസ്രായേൽ ആഭ്യന്തര സുരക്ഷ മന്ത്രി, അൽ അഖ്സ മസ്ജിദിന്റെ വളപ്പിലേക്ക് അതിക്രമിച്ച് കയറിയതിനെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഈ പ്രവൃത്തി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. അന്താരാഷ്ട്ര പ്രമേയങ്ങളെ ലംഘിക്കുകയും ജറൂസലമിലെ ചരിത്രപരവും നിയമപരവുമായ സ്ഥിതിഗതികൾ മാറ്റാനുള്ള ഇസ്രായേലിന്റെ നിരന്തരമായ ശ്രമങ്ങളുടെ തുടർച്ചയുമാണ് ഇതെന്നും മന്ത്രാലയം ചൊവ്വാഴ്ച പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും ഇത്തരം പ്രവൃത്തികൾ അവസാനിപ്പിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.