ഇസ്ലാമിക് വിമന്‍സ് അസോസിയേഷൻ ഫർവാനിയ ഏരിയയിലെ പഠന സംഗമത്തിൽ കേന്ദ്ര വൈസ് പ്രസിഡന്റ് മെഹബൂബ അനീസ് സംസാരിക്കുന്നു
ഫർവാനിയ: ‘ആത്മസായൂജ്യത്തിന്റെ വഴിയടയാളങ്ങൾ’ തലക്കെട്ടിൽ ഇസ്ലാമിക് വിമന്‍സ് അസോസിയേഷൻ ഫർവാനിയ ഏരിയയുടെ കീഴില്‍ ഗസ്സാലി, അൽ റഷീദി, റിഗ്ഗായി, ഖൈത്താൻ യൂനിറ്റുകൾ വനിതാസംഗമങ്ങൾ നടത്തി.
ഗസാലി യൂനിറ്റിൽ ഐവ കേന്ദ്ര വൈസ് പ്രസിഡന്റ് മെഹബൂബ അനീസ് മുഖ്യ പ്രഭാഷണം നടത്തി. ഷമീമ റഫീഖ് അധ്യക്ഷത വഹിച്ചു. സമീന ഹഷീബ് ഖിറാഅത്ത് നടത്തി. ഷാഹിന റഷീദ് നന്ദി പറഞ്ഞു. ഷഫീഖ് അബ്ദുസമദ് ക്ലാസെടുത്തു.
ഷബീന ഷുക്കൂർ അധ്യക്ഷത വഹിച്ചു. ജുമൈറ ഹംസ ഖിറാഅത്ത് നടത്തി. നസീം നന്ദി പറഞ്ഞു. റിഗ്ഗായി യൂനിറ്റിൽ അൻസാർ മൊയ്ദീൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഷഹീറ റിയാസ് അധ്യക്ഷത വഹിച്ചു.
ശബാന ഷമീം ഖുർആൻ ക്ലാസെടുത്തു. നാജി ഫഹീം സ്വാഗതവും അർഷിദ ഷമീം നന്ദിയും പറഞ്ഞു. ഖൈത്താൻ യൂനിറ്റിൽ ഐവ കേന്ദ്ര വൈസ് പ്രസിഡന്റ് വര്‍ദ അൻവർ മുഖ്യപ്രഭാഷണം നടത്തി. ഹിബയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ നവാൽ അഫ്സൽ ഖിറാഅത്ത് നടത്തി. ഷബ്ന ക്വിസ് നടത്തി. വാഹിദ ഫൈസൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.