കുവൈത്ത് കേരള ഇസ്ലാഹി സെൻറർ സാൽമിയ സോൺ സമ്മേളനത്തിൽ കെ.കെ.ഐ.സി മുൻ ജനറൽ സെക്രട്ടറി ടി.പി. അബ്ദുൽ അസീസ് ഉദ്ഘാടന പ്രഭാഷണം നടത്തുന്നു
കുവൈത്ത് സിറ്റി: 'മുഹമ്മദ് നബി (സ) മാനവരിൽ മഹോന്നതൻ' കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ത്രൈമാസ കാമ്പയിന്റെ ഭാഗമായി സാൽമിയ സോൺ പൊതുസമ്മേളനം സംഘടിപ്പിച്ചു. കുവൈത്ത് കേരള ഇസ്ലാഹി സെൻറർ മുൻ ജനറൽ സെക്രട്ടറിയും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സോഷ്യൽ വെൽഫെയർ സംസ്ഥാന കൺവീനറുമായ ടി.പി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.
'സാമ്പത്തിക ഇടപാടുകൾ പ്രവാചക മാതൃക' എന്ന വിഷയത്തിൽ പി.എൻ. അബ്ദുറഹിമാൻ അബ്ദുൽ ലത്തീഫ്, 'വളരുന്ന തലമുറയും പതിയിരിക്കുന്ന അപകടങ്ങളും' എന്ന വിഷയത്തിൽ ഇഹ്സാൻ അയ്യൂബ് അൽഹികമി എന്നിവർ ക്ലാസുകളെടുത്തു. കെ.കെ.ഐ.സി സാൽമിയ സോൺ പ്രസിഡൻറ് മുഹമ്മദ് അസ്ലം കാപ്പാട് അധ്യക്ഷത വഹിച്ചു. സെൻറർ ഭാരവാഹികളായ സി.പി. അബ്ദുൽ അസീസ്, അബ്ദുൽ അസീസ് നരക്കോട്, മെഹ്ബൂബ് കാപ്പാട്, സാലിഹ് മുണ്ടക്കൽ എന്നിവർ പങ്കെടുത്തു. അൻസാരി അബ്ദുൽ ഖാദർ സ്വാഗതവും അൻസാർ കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.