ഫർവാനിയ: ‘വിശ്വാസം, വിജ്ഞാനം, വിവേകം’ എന്ന പ്രമേയത്തിൽ കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ഫെബ്രുവരി 23, 24 തീയതികളിൽ ഇസ്ലാമിക് കോൺഫറൻസ് സംഘടിപ്പിക്കുന്നു. ഖുർതുബ ഇഹ്യാഉത്തുറാസ് ഇസ്ലാമി ഓഡിറ്റോറിയത്തിൽ വനിതാ സമ്മേളനം, വിദ്യാർഥി സമ്മേളനം, പൊതുസമ്മേളനം തുടങ്ങി വിവിധ സെഷനുകളിലായി സംഘടിപ്പിക്കുന്ന പരിപാടിയിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്, പീസ് റേഡിയോ ഡയറക്ടർ താജുദ്ദീൻ സ്വലാഹി, അബ്ദുൽ റഷീദ് കുട്ടമ്പൂർ, ഹുസൈൻ സലഫി, കുവൈത്ത് ഔഖാഫ് പ്രതിനിധികൾ, മത-രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. പി.എൻ. അബ്ദുല്ലത്തീഫ് മദനി (ചെയർ), സുനാഷ് ശുകൂർ (ജന. കൺ) സക്കീർ കൊയിലാണ്ടി (വൈസ് ചെയ), എൻ.കെ. അബ്ദുസ്സലാം (കൺ), അഷ്റഫ് എകരൂൽ, സ്വാലിഹ് സുബൈർ (ജോ. കൺ) എന്നിവരുടെ നേതൃത്വത്തിൽ സ്വാഗതസംഘം രൂപവത്കരിച്ചു. സമ്മേളന പ്രചാരണ ഭാഗമായി പോസ്റ്റർ പ്രകാശനം ശിഫ അൽ ജസീറ ബ്രാഞ്ച് ജനറൽ മാനേജർ സുബൈർ മുസ്ലിയാരകത്ത് നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.