കുവൈത്ത് സിറ്റി: ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരിൽനിന്ന് തിരിച്ചുപിടിച്ച പ്രദേശങ്ങളിലെ വികസന പദ്ധതികൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കുവൈത്ത് 100 ദശലക്ഷം ഡോളർ സഹായം നൽകും. ഇതുസംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ കരാർ ഒപ്പുെവച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സുദൃഢമാക്കുന്നതിെൻറ തുടക്കമാണ് കരാർ എന്ന് ഇറാഖിലെ പുനർനിർമാണ നിധി വക്താവ് മുസ്തഫ അൽ ഹൈതി പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റിൽനിന്ന് തിരികെ പിടിച്ച മേഖലകളിൽ നഗരങ്ങൾ പണിയാനാണ് സഹായധനം കാര്യമായി വിനിയോഗിക്കുക. 1991ൽ ഇറാഖ് അധിനിവേശത്തിൽനിന്ന് മോചിതമായ ശേഷം ഇറാഖിന് കുവൈത്ത് നൽകുന്ന ഏറ്റവും വലിയ സഹായമാണ് ഇത്.
2014 മുതലാണ് ഇറാഖിലെ ചില മേഖലകളിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ പിടിമുറുക്കിയത്. പ്രധാനമായും എണ്ണയെ മാത്രം ആശ്രയിച്ചുള്ള ഇറാഖിെൻറ സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുന്നുണ്ട്. ആഗോളവിപണിയിൽ എണ്ണവിലയിലുണ്ടായ കുറവും ഐ.എസിനെതിരായ പോരാട്ടത്തിനായി വൻതുക ചെലവഴിക്കേണ്ടിവന്നതുമാണ് ഇതിന് കാരണം.
രാജ്യത്തിെൻറ വികസനപ്രവർത്തനങ്ങൾക്ക് പണമില്ലാത്തതിനാൽ തടസ്സം നേരിടുന്ന സ്ഥിതിയുമുണ്ടായി. ഇൗ സാഹചര്യത്തിൽ കുവൈത്തിെൻറ 100 ദശലക്ഷം ഡോളർ സഹായം ഇറാഖിന് വലിയ ആശ്വാസമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.