ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി കുവൈത്ത് യുവജനകാര്യ സഹമന്ത്രി ഡോ.താരിഖ് അൽ ജലഹ്മയുമായി കൂടിക്കാഴ്ചയിൽ
Posted On
date_range Updated On
date_range അംബാസഡർ കുവൈത്ത് യുവജനകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി: കുവൈത്ത് യുവജനകാര്യ സഹമന്ത്രി ഡോ.താരിഖ് അൽ ജലഹ്മയുമായി ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി കൂടിക്കാഴ്ച നടത്തി. കായിക, യുവജന മേഖലകളിൽ ഇന്ത്യ-കുവൈത്ത് സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ കൂടികാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു.
2024 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദർശന വേളയിൽ ഒപ്പുവച്ച കായിക സഹകരണ കരാർ നടപ്പിലാക്കുന്നതും അജണ്ടയിൽ ഉൾപ്പെട്ടിരുന്നു. പരിശീലന പരിപാടികൾ, കായിക മത്സരങ്ങൾ, യുവജന സംരംഭങ്ങൾ എന്നിവക്കുള്ള സഹകരണ സാധ്യതകളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ കുവൈത്തിന്റെ പങ്കാളിത്തത്തെക്കുറിച്ചും യോഗത്തിൽ ചര്‍ച്ചയായതായി ഇന്ത്യൻ എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.