വ്യാജമായി നേടിയ 17 അംഗ കുടുംബത്തിന്റെ പൗരത്വം റദ്ദാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: വ്യാജ പൗരത്വ രേഖകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ 17 അംഗ കുടുംബത്തിന്റെ മുഴുവൻ പൗരത്വവും കുവൈത്ത് റദ്ദാക്കി. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിന്‍റെ നേതൃത്വത്തിലുള്ള ദേശീയത അന്വേഷണ കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്.

മറ്റൊരു ഗൾഫ് രാജ്യത്ത് സ്ഥിരതാമസമാക്കിയ ഈ കുടുംബം തൊഴിൽ സഹായ ഫണ്ട് കൈപ്പറ്റാൻ മാത്രമാണ് കുവൈത്ത് സന്ദർശിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വ്യാജ പൗരത്വ രേഖകൾ ഉപയോഗിച്ച് സർക്കാർ ഫണ്ടുകൾ നിയമവിരുദ്ധമായി തട്ടിയെടുത്ത കേസുകളും അന്വേഷണ പരിധിയിലുണ്ട്.

ഇത്തരം തട്ടിപ്പുകൾക്ക് സഹായം നൽകിയ കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയത്തിനും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിനും നിർദേശം നൽകിയിട്ടുണ്ട്. ഇതിനു പുറമെ ഇരട്ട പൗരത്വ ലംഘനങ്ങളുമായി ബന്ധപ്പെട്ട 31 കേസുകളിലും പൗരത്വം റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.

Tags:    
News Summary - Kuwait revokes the citizenship of a 17-member family obtained through fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.