കെ.ഐ.ജി സാൽമിയ ഏരിയ ഈദ് സൗഹൃദസംഗമത്തിൽ അംഗങ്ങൾ

കെ.ഐ.ജി സാൽമിയ ഏരിയ ഈദ് കുടുംബസംഗമം

കുവൈത്ത് സിറ്റി: കെ.ഐ.ജി സാൽമിയ ഏരിയ ഈദ് സൗഹൃദ സംഗമം സാൽമിയ പാർക്കിൽ നടന്നു. അംഗങ്ങളും കുടുംബങ്ങളും ഒന്നിച്ചുകൂടിയ സംഗമം സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും വേദിയായി മാറി.

കെ.ഐ.ജി ഏരിയ ആക്ടിംഗ് പ്രസിഡന്റ് അമീർ കാരണത്ത് സംഗമം ഉദ്ഘാടനം ചെയ്തു. ഏരിയ ജനറൽ സെക്രട്ടറി ആസിഫ് ഖാലിദ്, ട്രഷറർ നിസാർ കെ. റഷീദ് എന്നിവർ നേതൃത്വം നൽകി. 150ഓളം അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ ഈദ് പ്രഭാതഭക്ഷണവും മധുര വിതരണവും പെരുന്നാൾ കൂട്ടായ്മക്ക് നിറവേകി.

ഖുർആൻ സ്റ്റഡി സെന്റർ പരീക്ഷയിൽ ഏരിയയിൽ നിന്നും മുഴുവൻ മാർക്കും വാങ്ങി വിജയികളായ ഫൈസൽ ബാബു, സമീറ ഫൈസൽബാബു , ഇഫ്ഫ റുഖിയ, ഷബാന ആസിഫ് എന്നിവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ശുക്കൂർ വണ്ടൂർ, താജുദ്ദീൻ, ദിൽഷാദ് അബൂബക്കർ, റിഷ്ദിൻ അമീർ, ഇസ്മായിൽ മാള, ജഹാൻ, ഷഫീഖ് അബുസമദ്, ആസിഫ് അഹമ്മദ്, ഷാഫി എൻ.കെ, നിഷ ആസിഫ്, ഹുസ്ന നജീബ്, ജസീറ ബാനു, അബ്ദുസ്സലാം ഓലക്കോട്, നിയാസ് ആലുവ, ഷഫീക്ക് ബാവാ, സാജിദ് ഒറ്റപ്പാലം, എം.പി.നജീബ്,അബ്ദുൽ അസീസ് മാട്ടു വയൽ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - KIG Salmiya Area Eid Family Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.