പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥ പ്രശ്നങ്ങൾ പരിഹരിക്കാനും ആഹ്വാനം ചെയ്ത് കുവൈത്ത് പരിസ്ഥിതി സംരക്ഷണ സൊസൈറ്റി

കുവൈത്ത് സിറ്റി: പരിസ്ഥിതി സംരക്ഷണത്തിനും, കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനുമുള്ള ആഗോള, ദേശീയ ശ്രമങ്ങൾ ത്വരിതപ്പെടുത്താനും ആഹ്വാനം ചെയ്തു കുവൈത്ത് പരിസ്ഥിതി സംരക്ഷണ സൊസൈറ്റി (കെ.ഇ.പി.എസ്). ലോക പരിസഥിതി ദിനത്തിലാണ് കെ.ഇ.പി.എസ് ആഹ്വാനം. വരും തലമുറയുടെ സുരക്ഷിതവും സമൃദ്ധവുമായ ഭാവിക്കായി ഇടപെടണം. പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിനും പരിസ്ഥിതി അവബോധം പ്രചരിപ്പിക്കുന്നതിനുമുള്ള അവസരമാണ് ലോക പരിസഥിതി ദിനമെന്ന് കെ.ഇ.പി.എസ് ചെയർവുമൺ ഡോ.വിജ്ദാൻ അൽ ഉഖാബ് പറഞ്ഞു.

അറബ് ലോകത്തെ ആദ്യകാല പരിസ്ഥിതി കാര്യ സൊസൈറ്റി, കുവൈത്തിൽ ചില കരുതൽ ശേഖരങ്ങൾ സ്ഥാപിക്കുന്നതിൽ സംഭാവന നൽകൽ എന്നീ പരിസ്ഥിതി രംഗത്തെ സൊസൈറ്റിയുടെ സംഭാവനകൾ അൽ ഉഖാബ് ചൂണ്ടിക്കാട്ടി. സ്കൂൾ വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനായി സൊസൈറ്റി 'ഗ്രീൻ സ്കൂൾസ്' പദ്ധതി അവതരിപ്പിക്കുകയും രാജ്യത്തെ വന്യജീവികളെ രേഖപ്പെടുത്തുന്ന ഡോക്യുമെന്ററികളിലൂടെ പരിസ്ഥിതി മാധ്യമ അടിത്തറ സ്ഥാപിച്ചതായും വ്യക്തമാക്കി.

Tags:    
News Summary - Kuwait Environment Protection Society calls for environmental protection and addressing climate issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.