കുവൈത്ത് സിറ്റി: പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിലും ആഭ്യന്തര സംഘർഷങ്ങളിലും തകർന്നു തരിപ്പണമായ ഇറാഖിലെ മൂസിൽ നഗരത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുമായി സഹകരിക്കാൻ കുവൈത്തും. െഎക്യരാഷ്ട്രസഭയുടെ കീഴിലെ യുനെസ്കോയുടെ നേതൃത്വത്തിലാണ് മൂസിലിനെ പുനർനിർമിക്കാനുള്ള ശ്രമം നടക്കുന്നത്. ഇതിെൻറ ഭാഗമായി ഫ്രാൻസിലെ പാരിസിൽ ‘മൂസിലിെൻറ ജീവചൈതന്യം വീണ്ടെടുക്കുക’ എന്ന പേരിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ കുവൈത്തും പെങ്കടുത്തു.
യുദ്ധം തകർത്ത മൂസിലിനെ പുനർനിർമിക്കാൻ വിശദ പദ്ധതി ആവശ്യമാണെന്ന് കുവൈത്ത് അസി. വിദേശകാര്യ മന്ത്രി നാസർ അൽ ഹൈൻ പറഞ്ഞു. വർഷങ്ങൾ നീണ്ട യുദ്ധം തകർത്ത മൂസിൽ നഗരത്തിെൻറ വികസനത്തിനും സ്ഥിരതക്കുമുള്ള കുവൈത്തിെൻറ പ്രതിജ്ഞാബദ്ധതയാണ് ഇൗ സമ്മേളനത്തിലെ പങ്കാളിത്തത്തിലൂടെ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം വലിയ തോതിൽ ഇറാഖിെൻറ വിവിധ മേഖലകളെ ബാധിച്ചതായും പുനർനിർമാണവും വികസനവും അനിവാര്യമാണെന്നും യുനെസ്കോയിലെ കുവൈത്തിെൻറ സ്ഥിരം പ്രതിനിധി ആദം അൽ മുല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.