ഇറാന്റെത് ‘ഹീനമായ ആക്രമണങ്ങൾ’; ശക്തമായി അപലപിച്ചു അറബ് ലീഗ്

കുവൈത്ത് സിറ്റി: കുവൈത്തിലെ വൈദ്യുതി, ജലശുദ്ധീകരണ സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗെയ്ത് ശക്തമായി അപലപിച്ചു. ഇറാൻ നടപടിയെ ‘ഹീനമായ ആക്രമണങ്ങൾ’ എന്നും വിശേഷിപ്പിച്ചു. ഒരു അറബ് രാഷ്ട്രത്തിനെതിരെയുള്ള ഏതൊരു സൈനിക ആക്രമണത്തെയും, അതിന്റെ വ്യാപ്തിയോ രൂപമോ പരിഗണിക്കാതെ വ്യക്തമായി നിരസിക്കുകയും അപലപിക്കുകയും ചെയ്യുന്നതായി അബുൽ ഗെയ്ത് പ്രസ്താവനയിൽ വ്യക്തമാക്കി.

ജല ശൃംഖലകൾ, ഊർജ്ജ, വൈദ്യുതി സൗകര്യങ്ങൾ, ഗതാഗത സൗകര്യങ്ങൾ, താമസ മേഖലകൾ എന്നിവയുൾപ്പെടെയുള്ള സുപ്രധാന സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുന്നത് അന്താരാഷ്ട്ര നിയമത്തിന്റെയും സ്ഥാപിത നിയമ തത്വങ്ങളുടെയും നഗ്നമായ ലംഘനമാണ്. അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം ഇവ പൂർണ്ണമായ യുദ്ധക്കുറ്റത്തിന് തുല്യമാണ്. ആക്രമണങ്ങളിലെ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ഉൾപ്പെടെ ഈ നടപടികളുടെ അനന്തരഫലങ്ങൾക്ക് ഇറാൻ ഭരണകൂടം പൂർണ ഉത്തരവാദിയാണെന്ന് അറബ് ലീഗ് മേധാവി മുന്നറിയിപ്പ് നൽകി.

നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന യു.എൻ രക്ഷാ കൗൺസിൽ പ്രമേയം ഇറാൻ പാലിക്കണം. അറബ് രാജ്യങ്ങൾക്കെതിരായ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും അഹമ്മദ് അബുൽ ഗെയ്ത് ആവശ്യപ്പെട്ടു.

Tags:    
News Summary - Iran's 'heinous attacks'; Arab League strongly condemns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.