കുവൈത്ത് സിറ്റി: ഇറാനും അന്താരാഷ്ട്ര ആണവോർജ ഏജൻസിയും (ഐ.എ.ഇ.എ) തമ്മിലുള്ള സംയുക്ത സഹകരണം പുനരാരംഭിക്കുന്നതിനുള്ള കരാറിനെ കുവൈത്ത് സ്വാഗതം ചെയ്തു. ഐ.എ.ഇ.എയുമായുള്ള സഹകരണത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന ഒരു ക്രിയാത്മക നടപടിയായി ഇതിനെ കണക്കാക്കുന്നതായും കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇറാന്റെ ആണവ സൗകര്യങ്ങളുടെ പരിശോധനകൾ പുനരാരംഭിക്കുന്നതുൾപ്പെടെ സഹകരണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഇറാനും അന്താരാഷ്ട്ര ആണവോർജ ഏജൻസിയും ഈജിപ്തിന്റെ മധ്യസ്ഥതയിലാണ് കരാറിൽ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.