കുവൈത്ത് സിറ്റി: കുവൈത്തിൽ തുടർച്ചയായ നാലാം ദിവസവും വൈദ്യുതി ഉൽപ്പാദന-ജല ശുദ്ധീകരണ പ്ലാന്റുകൾക്ക് നേരെ ഇറാൻ ആക്രമണം. ആക്രമണത്തെത്തുടർന്ന് പല കേന്ദ്രങ്ങളിലും തീപിടുത്തമുണ്ടായതായി ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. കുവൈത്ത് ഫയർ ഫോഴ്സും സുരക്ഷാ ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
തീപിടുത്തമുണ്ടായ കേന്ദ്രങ്ങളിൽ നാശനഷ്ടങ്ങൾ വിലയിരുത്തി അറ്റകുറ്റപ്പണികൾക്കുള്ള നടപടികൾ പുരോഗമിക്കുകയാണ്. സുരക്ഷ ഉറപ്പാക്കുന്നതിനും, വൈദ്യുതി, ജല വിതരണ ശൃംഖലകളുടെ സ്ഥിരത നിലനിർത്തുന്നതിനും, മുൻകരുതൽ നടപടിയെന്ന നിലയിൽ നിരവധി ഉൽപ്പാദന യൂണിറ്റുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചതായും മന്ത്രാലയം അറിയിച്ചു.
ചൊവ്വാഴ്ച പുലർച്ചെയടക്കം ഒരാഴ്ചയായി കുവൈത്തിനുനേരെ ഇറാന്റെ നിരന്തര ആക്രമണം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ജല വൈദ്യുതി പ്ലാന്റിനും എണ്ണ ഉല്പാദന കേന്ദ്രത്തിനും നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർക്കു പരിക്കും വലിയ നാശനഷ്ട്കളും ഉണ്ടായി. തീ കൊടുത്തുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോഗസഥർക്കും പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.