മോക് ഡ്രില്‍: ഇഖാമ കാര്യാലയത്തില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു

കുവൈത്ത് സിറ്റി: സാങ്കല്‍പിക തീപിടിത്തം ഉണ്ടാക്കി ദജീജിലെ ഇഖാമ കാര്യാലയത്തില്‍നിന്ന് ഉദ്യോഗസ്ഥരെയും ഇടപാടുകാരെയും ഒഴിപ്പിച്ചു. 
തീപിടിത്തം പോലുള്ള അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനുള്ള പരിശീലനം ലഭിക്കാനായി ആഭ്യന്തര-പ്രതിരോധ മന്ത്രാലയങ്ങളുടെ ആഭിമുഖ്യത്തിലാണ് മോക് ഡ്രില്‍ അവതരിപ്പിച്ചത്. ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹിന്‍െറ നിര്‍ദേശ പ്രകാരം രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളിലും ഷോപ്പിങ് കോംപ്ളക്സുകളിലും ഇതുപോലുള്ള തീപിടിത്തങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞദിവസം സംഘടിപ്പിച്ച പരിപാടിയില്‍ റസിഡന്‍ഷ്യല്‍കാര്യ മേധാവി മേജര്‍ ജനറല്‍ തലാല്‍ അല്‍ മഅ്റഫി, സിവില്‍-പ്രതിരോധ വകുപ്പ് ഉപമേധാവി ബ്രിഗേഡിയര്‍ ജമാല്‍ അല്‍ ഫൗദരി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

Tags:    
News Summary - Iqama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.