ഇ​ഖാ​മ ഫീ​സ് വ​ർ​ധ​ന: നി​ർ​ദേ​ശം ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ചു

കുവൈത്ത് സിറ്റി: വിദേശികളുടെ ഇഖാമ ഫീസ് നിരക്കുവർധനാ നിർദേശം ആഭ്യന്തരമന്ത്രാലയം അംഗീകരിച്ചു. മന്ത്രാലയത്തിെൻറ ശിപാർശ താമസിയാതെ പാർലമെൻ‌റിന് സമർപ്പിക്കുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു. ആശ്രിത വീസാ ഫീസ് 300 ദീനാറായി വർധിക്കുമെന്നാണ് നിർദേശത്തിലുള്ളത്. 
സന്ദർശക വിസാ ഫീസ് 30 ദീനാറായും താൽക്കാലിക ഇഖാമാ ഫീസ് 20 ദീനാറായും വർധിക്കും. ഗതാഗത നിയമലംഘകർക്കുള്ള പിഴ വർധിപ്പിക്കുന്നതിനുള്ള നിർദേശത്തിനും മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷെൻറ മേൽനോട്ടത്തിലാണ് സമിതി പ്രവർത്തിക്കുന്നത്. ആഭ്യന്തരമന്ത്രാലയം, മാൻ‌പവർ പബ്ലിക് അതോറിറ്റി, ആരോഗ്യമന്ത്രാലയം പ്രതിനിധികളും സമിതിയിൽ അംഗങ്ങളായുണ്ട്. ഒരു രാജ്യക്കാരും സ്വദേശി ജനസംഖ്യയുടെ 20 ശതമാനത്തിൽ കൂടാൻ പാടില്ലെന്ന ആശയമാണ് ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നതിന് പരിഗണനയിലുള്ളതെന്ന് തൊഴിൽമന്ത്രി പറഞ്ഞു. ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നതിന് നിയോഗിക്കപ്പെട്ട സുപ്രീം കമ്മിറ്റി മുന്നോട്ടുെവച്ചതിൽ- ഒരു പൗരന് അനുവദിക്കുന്ന ഗാർഹികത്തൊഴിൽ വിസയുടെ എണ്ണത്തിൽ 40-50 ശതമാനം കുറവുവരുത്തൽ, സെക്യൂരിറ്റി കമ്പനികൾക്കുള്ള വിസ ക്വോട്ടയിൽ 25 ശതമാനം കുറവ്, തൊഴിൽ മേഖലയിൽ ആധുനിക സംവിധാനങ്ങളുടെ പ്രയോഗം വർധിപ്പിക്കൽ, ചില ജോലികളുമായി ബന്ധപ്പെട്ട് വിദേശികളുടെ കുവൈത്തിലെ താമസത്തിന് 10 – 20 വർഷത്തെ പരിധി നിശ്ചയിക്കലും അതിനുശേഷം നിർബന്ധമായും രാജ്യംവിടണമെന്ന് വ്യവസ്ഥയുണ്ടാക്കലും, താമസാനുമതി നിയമലംഘകരുടെ പിഴയിൽ 100ശതമാനം വർധന, നിയമലംഘകർക്കും ഒളിച്ചോടുന്നവർക്കും താമസസൗകര്യം നൽകുന്നവർക്കുള്ള പിഴ വർധിപ്പിക്കുന്നതിന് നിയമനിർമാണം നടത്തുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.
Tags:    
News Summary - Iqama, fees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.