കുവൈത്ത് സിറ്റി: ശാസ്ത്ര മേഖലയിൽ പുതിയ കണ്ടുപിടിത്തങ്ങളെയും നവീന ആശയങ്ങളെയും പ ്രോത്സാഹിപ്പിക്കാനായി കുവൈത്ത് സയൻസ് ക്ലബ് നടത്തുന്ന പ്രത്യേക സമ്മേളനം ആരംഭിച ്ചു. ബുധനാഴ്ച സമാപിക്കും. 12ാമത് ഇൻവെൻഷൻ ഫെയർ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ രക്ഷാകർതൃത്വത്തിലാണ് നടക്കുന്നത്. കാപിറ്റൽ ഗവർണർ ശൈഖ് തലാൽ അൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹ് ഉദ്ഘാടനം ചെയ്തു. മികച്ച കണ്ടുപിടിത്തങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.
ഇത്തവണ 41 രാജ്യങ്ങളിൽനിന്നുള്ള 100 ഗവേഷകർ സംബന്ധിക്കുന്നു. ഒാരോ ജി.സി.സി രാജ്യത്തുനിന്നും രണ്ടുപേർ വീതം പെങ്കടുക്കുന്നുണ്ട്. ഒന്നാംസ്ഥാനത്തിന് 15,000 ഡോളർ, രണ്ടാംസ്ഥാനത്തിന് 10,000 ഡോളർ, മൂന്നാം സ്ഥാനത്തിന് 5,000 ഡോളർ എന്നിങ്ങനെ കാഷ് പ്രൈസ് നൽകും. ജി.സി.സിയിൽനിന്നുള്ള ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 13,333 ഡോളർ, 6665 ഡോളർ, 4000 ഡോളർ എന്നിങ്ങനെ പ്രത്യേക കാഷ് പ്രൈസ് ഉണ്ട്. നവീന ആശയങ്ങൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നതിനൊപ്പം നവീനാശയങ്ങൾക്കും ഉൽപന്നങ്ങൾക്കും വിപണിയൊരുക്കുകയും മേളയുടെ ലക്ഷ്യമാണ്.
ഇത്തരത്തിലുള്ള ലോകത്തിലെ വലിയ അഞ്ച് സമ്മേളനങ്ങളിലൊന്നാണ് കുവൈത്ത് സയൻസ് ക്ലബിെൻറ ആഭിമുഖ്യത്തിൽ നടത്തുന്നത്. രണ്ടാമത് വലിയ മേളയെന്നാണ് സംഘടക സമിതി സെക്രട്ടറി ജനറൽ ഡോ. യഹ്യ അബ്ദാൽ വിശേഷിപ്പിച്ചത്. നിരവധി പുതിയ ആശയങ്ങളും കണ്ടുപിടിത്തങ്ങളും സമ്മേളനത്തിൽ അവതരിപ്പിക്കും. 2007 മുതലാണ് കുവൈത്ത് സയൻസ് ക്ലബ് ഇൻവെൻഷൻ ഫെയർ നടത്തുന്നത്. 43 രാജ്യങ്ങളിൽനിന്നുള്ള 130 ഗവേഷകർ കഴിഞ്ഞ വർഷം നടന്ന 11ാമത് എഡിഷനിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.