കുവൈത്ത് താരങ്ങൾ മെഡലുമായി
കുവൈത്ത് സിറ്റി: ഇറ്റലിയിൽ നടന്ന ഇന്റർനാഷനൽ ഷൂട്ടിങ് സ്പോർട്സ് ഫെഡറേഷൻ (ഐ.എസ്.എസ്.എഫ്) ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ഷൂട്ടർമാർക്ക് വെള്ളി മെഡൽ. ദേശീയ താരങ്ങളായ അബ്ദുല്ല അൽ തർഖി, ഇമാൻ അൽ ഷാമ എന്നിവരാണ് രാജ്യത്തിന്റെ അഭിമാനമായത്. ഇരുവരെയും കുവൈത്ത് ഷൂട്ടിങ് സ്പോർട്സ് ക്ലബ് (കെ.എസ്.എസ്.സി) ചെയർമാൻ ദുവൈജ് അൽ ഒതൈബി അഭിനന്ദിച്ചു. അടുത്ത ഒളിമ്പിക് ഗെയിംസിലേക്ക് കുവൈത്ത് ഷൂട്ടർമാരെ യോഗ്യരാക്കുന്നതിനുള്ള നടപടികൾ നേടുന്ന കെ.എസ്.എസ്.സി ആരംഭിച്ചതായും വ്യക്തമാക്കി. വരാനിരിക്കുന്ന മത്സരങ്ങളിൽ കുവൈത്ത് കായികരംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.