ഇന്ത്യക്കാരന്റെ മരണം; പ്രവാസികളുടെ ദു:ഖം

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ പ്രവാസിയുടെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും. ഇതിനായി കുവൈത്ത് അധികൃതരുമായും മരിച്ച ഇന്ത്യൻ പൗരന്റെ കുടുംബവുമായും ഇന്ത്യൻ എംബസി നിരന്തരം ബന്ധപ്പെടുകയും നടപടികൾ വേഗത്തിലാക്കുന്നതിനായി ഏകോപനം നടത്തിവരികയുമാണ്. ഇന്ത്യക്കാരന്റെ ദാരുണമായ മരണത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസി അഗാധമായ അനുശോചനം രേഖപ്പെടുത്തി.

തിങ്കളാഴ്ച പുലർച്ചെയാണ് കുവൈത്തിലെ ജല ശുദ്ധീകരണ പ്ലാന്റിനു നേരെ ശക്തമായ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. കൊല്ലപ്പെട്ട ഇന്ത്യൻ പ്രവാസിയുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. എന്നാൽ മരിച്ചത് തമിഴ്നാട് സ്വദേശിയാണെന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ ഉണ്ട്. ഇന്ത്യൻ പൗരന്റെ മൃതദേഹം സൂക്ഷിച്ച കുവൈത്തിലെ സെൻട്രൽ മോർച്ചറി അംബാസഡർ പരമിത ത്രിപതി സന്ദർശിച്ചു. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിന്റെ ജനറൽ മാനേജർ ബ്രിഗേഡിയർ അബ്ദുൾറഹിം അൽ അവാദിയുമായി കൂടികാഴ്ച നടത്തിയ അംബാസഡർ വിഷയത്തിൽ നൽകിയ പിന്തുണക്ക് നന്ദി അറിയിച്ചു.

Tags:    
News Summary - Death of the Indian, The body will be taken home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.