കുവൈത്ത് സിറ്റി: 2027 ഒക്ടോബറിൽ നടക്കുന്ന 31ാമത് ഇന്റർനാഷനൽ സ്കൗട്ട് ആൻഡ് ഗൈഡ് ഫെലോഷിപ് ലോകസമ്മേളനത്തിന് കുവൈത്ത് ആതിഥേയത്വം വഹിക്കും. സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ അറബ് രാജ്യമാണ് കുവൈത്ത്. മെക്സികോ, ഘാന, സെനഗൽ എന്നിവയെ പിന്തള്ളിയാണ് കുവൈത്ത് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാനുള്ള യോഗ്യത നേടിയത്.
ഇതു വലിയ നേട്ടമാണെന്ന് കുവൈത്ത് ബോയ് സ്കൗട്ട് അസോസിയേഷൻ ചെയർമാൻ അബ്ദുല്ല അൽ തുറൈജി പറഞ്ഞു. അന്താരാഷ്ട്ര പരിപാടികൾ കാര്യക്ഷമമായി സംഘടിപ്പിക്കാനുള്ള മികവും യുവാക്കൾക്കും സ്കൗട്ട് മേഖലക്കും കുവൈത്ത് നൽകുന്ന നിരന്തര പിന്തുണയുടെയും തെളിവാണ് ഈ അംഗീകാരമെന്നും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.