അൽ നാഹിൽ ക്ലിനിക്കിൽ അന്താരാഷ്ട്ര ഫാർമസി ദിനത്തിന്റെ ഭാഗമായി കേക്ക് മുറിക്കുന്നു
Posted On
date_range Updated On
date_range അന്താരാഷ്ട്ര ഫാർമസി ദിനം; ആഘോഷമാക്കി അൽ നാഹിൽ ക്ലിനിക്
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര ഫാർമസി ദിനം ശിഫാ അൽ ജസീറ ക്ലിനിക്കിന്റെ അബ്ബാസിയ ബ്രാഞ്ച് അൽ നാഹിൽ ക്ലിനിക്കിൽ വിപുലമായി ആഘോഷിച്ചു. കേക്ക് കട്ടിങ്, മധുര വിതരണം എന്നിവ ആഘോഷത്തിന് മാറ്റ് കൂട്ടി. ഓപ്പറേഷൻസ് മാനേജർ വിജിത് വി നായർ മുഖ്യ പ്രഭാഷണം നടത്തി.
എല്ലാ രോഗങ്ങൾക്കും മരുന്ന് ഒരു ശമനമാണ്. എന്നാൽ ആ മരുന്നിനെ കുറിച്ചുള്ള ശരിയായ ഉപദേശം അതിനെ സുരക്ഷിതമായ ചികിത്സയാക്കുന്നു എന്ന് അദ്ദേഹം സൂചിപ്പിച്ചു. ആരോഗ്യ രംഗത്ത് ഫാർമസി പ്രാധാന്യവും ഉണർത്തി. ഫാർമസിസ്റ്റ് ലത അരുൺ, ഹസ്ന, ആദിൽ, ശൈഖ് സിദ്ദിഖ്, ദിൽഷാദ്, ആഫീഫ് എന്നിവർ സംസാരിച്ചു. ഡോക്ടർമാർ ,നഴ്സിംഗ് ഇൻചാർജുമാർ, ക്ലിനിക് ജീവനക്കാർ എന്നിവർ ആഘോഷത്തിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.