കുവൈത്ത് സിറ്റി: കുവൈത്തിൽ അന്താരാഷ്ട്ര സൈബർ കുറ്റകൃത്യ സംഘം പിടിയിൽ. ടെലികോം ടവറുകളും ബാങ്കുകളും ലക്ഷ്യമിട്ടുള്ള സൈബർ കുറ്റകൃത്യ ശൃംഖലയെ തകർത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിട്ര നൽകിയ റിപ്പോർട്ടിനെ തുടർന്ന് ആരംഭിച്ച അന്വേഷണത്തിൽ നെറ്റ്വർക്കുകൾ ഹാക്ക് ചെയ്യാനും ബാങ്കുകളായി വ്യാജ സന്ദേശങ്ങൾ അയച്ച് ഫണ്ട് തട്ടിയെടുക്കാനും സംഘം ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തി.
സാൽമിയയിൽ വാഹനത്തിൽ നിന്ന് സംശയാസ്പദ സിഗ്നലുകൾ പുറപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രധാന പ്രതി പിടിയിലായത്. തുടർന്ന് രണ്ടാമത്തെ പ്രതിയെയും പിടികൂടുകയായിരുന്നു. പിടിച്ചെടുത്ത ഉപകരണങ്ങളും പ്രതികളെയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. സൈബർ സുരക്ഷ ശക്തിപ്പെടുത്താനും ഇലക്ട്രോണിക് തട്ടിപ്പുകൾ തടയാനും നടപടി തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.