കുവൈത്ത് സിറ്റി: ആഭ്യന്തര സുരക്ഷ സംരക്ഷിക്കുന്നതിനായി ഫീൽഡ് ഉദ്യോഗസ്ഥരുടെ ശേഷിയും സന്നദ്ധതയും വർധിപ്പിക്കണമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ്. രാജ്യത്തെ സുരക്ഷ നടപടികൾ അവലോകനം ചെയ്യുന്നതിനായി ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ്, അസി.അണ്ടർ സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതിൽ മന്ത്രാലയത്തിന്റെ വിവിധ മേഖലകൾ നടത്തുന്ന ശ്രമങ്ങളെ ശൈഖ് തലാൽ അഭിനന്ദിച്ചു. അസി. അണ്ടർ സെക്രട്ടറിമാരുമായി രാജ്യത്തെ സുരക്ഷ സാഹചര്യങ്ങളും ഇതുമായി ബന്ധപ്പെട്ട് വികസിപ്പിച്ച പദ്ധതികളും ശൈഖ് തലാൽ അവലോകനം ചെയ്തു. നിയമലംഘകർക്കെതിരെ പിഴ ചുമത്താൻ ലക്ഷ്യമിട്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ വിഭാഗങ്ങൾ നടത്തിയ സുരക്ഷ, ട്രാഫിക് പരിശോധനകളുടെ ഫലങ്ങളും അവലോകനം ചെയ്തു.
പരിശോധനയും സുരക്ഷയും ഉറപ്പാക്കാനും, കാര്യക്ഷമതയും സന്നദ്ധതയും വർധിപ്പിക്കുന്നതിന് ഊന്നൽ നൽകാനും ആഭ്യന്തരമന്ത്രി നിർദേശം നൽകി. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വിഭാഗങ്ങൾ നടത്തുന്ന പരിശ്രമങ്ങൾക്ക് ശൈഖ് തലാൽ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.