പിടിച്ചെടുത്ത വാഹനങ്ങൾ
കുവൈത്ത് സിറ്റി: ഫഹാഹീൽ ഇൻഡസ്ട്രിയൽ ഏരിയയിൽ നടത്തിയ സംയുക്ത ഗതാഗത പരിശോധന കാമ്പയിനിൽ 93 വാഹനങ്ങൾ പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് വാഹനങ്ങൾ പിടികൂടിയത്.
സംയുക്ത കാമ്പയിനിൽ 93 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട 14 വാഹനങ്ങളും നീക്കം ചെയ്തു. ജനറൽ ട്രാഫിക് വകുപ്പ്, സാങ്കേതിക പരിശോധന വകുപ്പ്, വാണിജ്യ-വ്യവസായ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവയുടെ ഏകോപനത്തിലാണ് പരിശോധന നടന്നത്.
വ്യവസായിക മേഖലയിലെ നിയമം ലംഘിക്കുന്ന വർക്ക്ഷോപ്പുകൾ, ഗാരേജുകൾ, വാഹനങ്ങൾ എന്നിവയെ പ്രത്യേകമായി ലക്ഷ്യമിട്ടാണ് കാമ്പയിൻ നടത്തിയത്. വ്യവസായിക പാർപ്പിട മേഖലകളിൽ പരിശോധന തുടരുമെന്നും മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.