വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ല; കുവൈത്തിൽ 471 പ്രവാസികളുടെ വിലാസങ്ങൾ നീക്കി

കുവൈത്ത് സിറ്റി: താമസം മാറിയിട്ടും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്ത 471 വ്യക്തികളുടെ റെസിഡൻഷ്യൽ വിലാസങ്ങൾ അവരുടെ രേഖകളിൽ നിന്ന് നീക്കം ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) വ്യക്തമാക്കി. ഇവർ നേരത്തെ താമസിച്ചിരുന്ന കെട്ടിടങ്ങൾ പൊളിക്കൽ, വസ്തു ഉടമകൾ നൽകിയ വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി.ഇവർ 30 ദിവസത്തിനകം പുതിയ രേഖകൾ സമർപ്പിക്കണം. പാസി ഓഫിസൽ നേരിട്ട് എത്തിയും ‘സഹൽ’ ആപ്പ് വഴിയും പുതിയ വിലാസ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാം. സമയപരിധി പാലിക്കാത്തവർക്ക് 100 ദീർ വരെ പിഴ ചുമത്താം.

Tags:    
News Summary - Information not updated; Addresses of 471 expatriates in Kuwait removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.