ഇൻഫോക് മുബാറക് അൽ കബീർ റീജനൽ വാർഷികാഘോഷം അസിസ്റ്റൻറ് ഡയറക്ടർ ഓഫ്
നഴ്സിങ് മാർത്ത ജോൺസൺ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) മുബാറക് അൽ കബീർ റീജനൽ വാർഷിക പരിപാടി ‘സ്പാർക്ക് ഓഫ് മുബാറക് അൽ കബീർ 2025-26’ റിഗ്ഗായ് ജവഹറത്ത് അൽ സാലെ സ്കൂളിൽ നടന്നു. ഇൻഫോക് മുബാറക് റീജനൽ കൺവീനർ നിജോ തോമസ് അധ്യക്ഷത വഹിച്ചു. ജാബിർ അൽ അഹമ്മദ് ആശുപത്രിയിലെ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നഴ്സിങ് മാർത്ത ജോൺസൺ ഉദ്ഘാടനം ചെയ്തു.
ഇൻഫോക് പ്രസിഡന്റ് വിജേഷ് വേലായുധൻ മുഖ്യപ്രഭാഷണം നടത്തി. മാട്രൺ ഫരീദ ഇസ്മായിൽ, ഇൻഫോക് ജനറൽ സെക്രട്ടറി ജോബി ജോസഫ്, ട്രഷറർ മുഹമ്മദ് ഷാ, കോർ കമ്മിറ്റി അംഗം കെ.കെ. ഗിരീഷ്, മുബാറക് റീജണൽ ട്രഷറർ ജോബിൻസ് തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ഇൻഫോക് കോർ കമ്മിറ്റി അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ, റീജണൽ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ദീർഘകാലം സേവനം അനുഷ്ഠിച്ച മുബാറക്ക് റീജണിലെ സീനിയർ നഴ്സുമാരെ ചടങ്ങിൽ ആദരിച്ചു. ഇൻഫോക് ഫർവാനിയ റീജണൽ സെക്രട്ടറി പ്രിൻസി വർഗീസ് സ്വാഗതവും പ്രോഗ്രാം കൺവീനർ റെജി പി ജോൺസൺ നന്ദിയും പറഞ്ഞു.
എലാൻസ ബാൻഡും ഇൻഫോക് മുബാറക്ക് റിജിയൺ അംഗങ്ങളും കുട്ടികളും ഒരുക്കിയ സംഗീത, നൃത്ത കലാപരിപാടികൾ എന്നിവ നടന്നു. കാർത്തിക് കംബദാസനും ബിനു ജോർജും അവതാരകരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.