ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ

ഇ​ൻ​ഫോ​ക് ‘ഫ്ലോ​റെ​ൻ​സ് ഫി​യ​സ്റ്റ’ 12ന്

​കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ന​ഴ്സ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (ഇ​ൻ​ഫോ​ക്) അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​നാ​ച​ര​ണം ‘ഫ്ലോ​റെ​ൻ​സ് ഫി​യ​സ്റ്റ- 2023’ എ​ന്ന പേ​രി​ൽ ആ​ഘോ​ഷി​ക്കും. മേ​യ് 12ന് ​ആ​സ്പെ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ജ​ലീ​ബ് അ​ൽ ശു​വൈ​ഖി​ലാ​ണ് പ​രി​പാ​ടി. കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക, കി​ഡ്നി ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ സ്ഥാ​പ​ക​ൻ ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ, കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ന​ഴ്സി​ങ് വി​ഭാ​ഗം മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും.

സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം, ക​ലാ​പ​രി​പാ​ടി​ക​ൾ, സീ​നി​യ​ർ ന​ഴ്സു​മാ​രെ ആ​ദ​രി​ക്ക​ൽ, അ​തു​ൽ ന​റു​ക​ര​യും ‘സോ​ൾ ഓ​ഫ് ഫോ​ക്’ ബാ​ൻ​ഡും അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത വി​രു​ന്ന്, മ​ഹേ​ഷ് കു​ഞ്ഞു​മോ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന കോ​മ​ഡി ഷോ ​എ​ന്നി​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​ണ്.ന​ഴ്സു​മാ​ർ​ക്കാ​യി പോ​സ്റ്റ​ർ മ​ത്സ​രം, സോ​ങ് കോ​ണ്ടെ​സ്റ്റ്, ഡാ​ൻ​സ് കോ​ണ്ടെ​സ്റ്റ് എ​ന്നി​വ​യും അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ളും രാ​വി​ലെ ഒ​മ്പ​തു മ​ണി മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ‘ഇ​ൻ​ഫോ​ക് മി​റ​ർ-2023’ എ​ന്ന ഇ​ൻ​ഫോ​ക്കി​ന്റെ മാ​ഗ​സി​നും വേ​ദി​യി​ൽ പ്ര​കാ​ശ​നം ചെ​യ്യും.

2015 ഇ​ൽ ജ​ഹ്‌​റ ഹോ​സ്പി​റ്റ​ൽ കേ​ന്ദ്രീ​ക​രി​ച്ചു രൂ​പ​വ​ത്ക​രി​ച്ച ഇ​ൻ​ഫോ​കി​ന് നി​ല​വി​ൽ 1500ൽ​പ​രം അം​ഗ​ങ്ങ​ളു​ണ്ട്. കു​വൈ​ത്തി​ലെ മു​ഴു​വ​ൻ ന​ഴ്സു​മാ​ർ​ക്കും അം​ഗ​ത്വം എ​ടു​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കു​ക​യും യൂ​നി​റ്റു​ക​ൾ രൂ​പ​വ​ത്ക​രി​ക്കു​ക​യും ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

നി​ര​വ​ധി സാ​മൂ​ഹി​ക ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്തു​വ​രു​ന്ന ഇ​ൻ​ഫോ​ക് തൃ​ശൂ​ർ ജി​ല്ല​യി​ൽ നി​ർ​മി​ച്ചു​ന​ൽ​കു​ന്ന വീ​ടി​ന്റെ താ​ക്കോ​ൽ മേ​യ് ഏ​ഴി​ന് ന​ട​ക്കും. പൂ​ർ​ണ​മാ​യും അം​ഗ​ങ്ങ​ൾ സ്വ​രൂ​പി​ച്ച തു​ക​കൊ​ണ്ടാ​ണ് പ്ര​ള​യ​ത്തി​ൽ ന​ഷ്ടം സം​ഭ​വി​ച്ച​യാ​ൾ​ക്ക് ഭ​വ​ന​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്റ്‌ ബി​ബി​ൻ ജോ​ർ​ജ്, സെ​ക്ര​ട്ട​റി രാ​ജ​ല​ക്ഷ്‌​മി ശൈ​മേ​ഷ്, ട്ര​ഷ​റ​ർ ജോ​ബി ഐ​സ​ക്, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ ഗി​രീ​ഷ് കെ.​കെ, മീ​ഡി​യ ക​ൺ​വീ​ന​ർ ഷൈ​ജു കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Infoc 'Florence Fiesta' on 12

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.