കുവൈത്ത് സിറ്റി: കോവിഡ് സഹായവിതരണവുമായി ഇന്തോ–അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈത്ത് ചാപ്റ്റർ അംഗങ്ങൾ. ശൈഖ് ദുവൈജ് ഖലീഫ അസ്സബാഹിെൻറ പിന്തുണയോടെ ഫർവാനിയയിലും അബ്ബാസിയയിലുമായി 1500ഒാളം പേർക്ക് ഭക്ഷണവും വസ്ത്രങ്ങളും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു.
കുവൈത്തി പൗരനും ജീവകാരുണ്യ പ്രവർത്തകനുമായ ഖാലിദ് അൽ മുതൈരിയുടെ നേതൃത്വത്തിലാണ് വിതരണം ചെയ്തത്. ഇന്തോ–അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈത്ത് ചാപ്റ്റർ പ്രസിഡൻറ് ബാബു ഫ്രാൻസിസ്, കൺവീനർ ഷൈനി ഫ്രാങ്ക്, മറ്റ് അംഗങ്ങൾ, കുവൈത്തി സന്നദ്ധ സംഘടനകളായ ബനാത്ത് അൽ കുവൈത്ത്, അമീർ അൽ ഇൻസാനിയ എന്നിവയിലെ വളൻറിയർമാരും സഹായ വിതരണത്തിൽ പങ്കെടുത്തു.
ഖറായഫ് റസ്റ്റാറൻറ്, അൽ ബയാറക്, അൽ അസീൽ എന്നീ കമ്പനികൾ സ്പോൺസർമാരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.