ഇ​ൻ​ഡി​ഗോ കു​വൈ​ത്ത്-​ക​ണ്ണൂ​ർ വി​മാ​ന സ​ർ​വി​സ്​ മാ​ർ​ച്ച് 15 മു​ത​ൽ

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ ബ​ജ​റ്റ് വി​മാ​ന​ക്ക​മ്പ​നി​യാ​യ ഇ​ൻ​ഡി​ഗോ കു​വൈ​ത്ത് ക​ണ്ണൂ​ർ സെ​ക്ട​റി​ ൽ നേ​രി​ട്ടു​ള്ള സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്നു.മാ​ർ​ച്ച് 15 മു​ത​ൽ ആ​ഴ്ച​യി​ൽ ആ​റു​ദി​വ​സം ക​ണ്ണൂ​രി​ൽ​നി​ന്ന ് കു​വൈ​ത്തി​ലേ​ക്കും തി​രി​ച്ചും നേ​രി​ട്ടു​ള്ള സ​ർ​വി​സ് ഉ​ണ്ടാ​കും. നി​ല​വി​ൽ കു​വൈ​ത്തി​ൽ​നി​ന്നും ചെ​ന്നൈ വ​ഴി ക​ണ്ണൂ​രി​ലേ​ക്ക് ഇ​ൻ​ഡി​ഗോ ക​ണ​ക്​​ഷ​ൻ സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്.

ചൊ​വ്വ ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പു​ല​ർ​ച്ച അ​ഞ്ചി​ന്​ ക​ണ്ണൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട്​ രാ​വി​ലെ എ​ട്ടി​ന്​ കു​വൈ​ത്തി​ലെ​ത്തു​ക​യും കു​വൈ​ത്തി​ൽ​നി​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന്​ പു​റ​പ്പെ​ട്ട്​ വൈ​കീ​ട്ട് നാ​ലി​ന്​ ക​ണ്ണൂ​രി​ൽ എ​ത്തു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് സ​ർ​വി​സ്. 35 ദി​നാ​ർ മു​ത​ലാ​ണ് വ​ൺ​വേ നി​ര​ക്കു​ക​ൾ. മാ​ർ​ച്ച് 15നാ​ണു ആ​ദ്യ സ​ർ​വി​സ്. ക​ണ്ണൂ​രി​ലേ​ക്കു നേ​രി​ട്ടു​ള്ള സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​ത് മ​ല​ബാ​ർ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടും. രാ​വി​ലെ എ​ട്ടി​ന്​ കു​വൈ​ത്തി​ലെ​ത്തു​ന്ന​തു കൊ​ണ്ട് പ്ര​വൃ​ത്തി​ദി​ന​ങ്ങ​ൾ ലാ​ഭി​ക്കാ​നും യാ​ത്ര​ക്കാ​ർ​ക്ക് ക​ഴി​യും.

ക​ഴി​ഞ്ഞ​മാ​സം ആ​രം​ഭി​ച്ച കു​വൈ​ത്ത്-​ചെ​ന്നൈ ക​ണ്ണൂ​ർ ക​ണ​ക്​​ഷ​ൻ സ​ർ​വി​സ് നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്. ചെ​ന്നൈ​ക്ക് പു​റ​മെ കൊ​ച്ചി, അ​ഹ​മ്മ​ദാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​ൻ​ഡി​ഗോ കു​വൈ​ത്തി​ൽ​നി​ന്ന്​ നേ​രി​ട്ട് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്.

Tags:    
News Summary - indigokannur-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.