Posted On
date_range Updated On
date_range കുവൈത്തിൽനിന്ന് 23 വിമാന സർവീസ് നടത്തുമെന്ന് ഇൻഡിഗോ
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് 23 സർവീസുകൾ നടത്തുമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. എന്നുമുതൽ സർവീസ് തുടങ്ങുമെന്ന് അറിയിച്ചിട്ടില്ല.
കുവൈത്ത്, ഖത്തർ, ഒമാൻ, സൗദി എന്നീ രാജ്യങ്ങളിൽനിന്ന് ആകെ 97 സർവീസുകളാണ് നടത്തുക. സൗദിയിൽനിന്ന് 36, ഒമാനിൽനിന്ന് പത്ത്, ഖത്തറിൽനിന്ന് 28 സർവീസുകളാണുണ്ടാവുക.
സ്വകാര്യ വിമാനക്കമ്പനികൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച 180 സർവീസുകളിൽ പകുതിയും തങ്ങൾക്കാണ് ലഭിച്ചതെന്ന് ഇൻഡിഗോ അറിയിച്ചു. എല്ലാ കോവിഡ് പ്രതിരോധ മുൻകരുതലുകളും പാലിച്ചാണ് സർവീസ് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.