Posted On
date_range Updated On
date_range ഇന്ത്യൻ ടൂറിസം റോഡ്ഷോക്ക് അവന്യൂസ് മാളിൽ തുടക്കം
കുവൈത്ത് സിറ്റി: ഇന്ത്യയുടെ വൈവിധ്യമാർന്ന ഭൂപ്രകൃതിയും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഉൾപ്പെടുത്തിയുള്ള റോഡ്ഷോക്ക് അവന്യൂസ് മാളിൽ തുടക്കം. വ്യാഴം, വെള്ളി ദിവസങ്ങളിലായി രാവിലെ 10 മുതൽ രാത്രി 10 വരെ അവന്യൂസ് മാളിലാണ് ടൂറിസം റോഡ്ഷോ.
ഇന്ത്യയിലെ വേനൽക്കാല ലക്ഷ്യസ്ഥാനങ്ങൾ, ലക്ഷ്വറി ട്രെയിനുകൾ, സാഹസിക വിനോദങ്ങൾ, വെൽനസ്, വന്യജീവി ടൂറിസം തുടങ്ങിയവയുടെ പൂർണ വിവരങ്ങൾ പ്രത്യേക സ്റ്റാളുകളിൽനിന്ന് അറിയാം. റോഡ്ഷോ വ്യാഴാഴ്ച കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു. എംബസി ഉദ്യോഗസഥരും വ്യാപാര പ്രമുഖരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.