ഇന്ത്യൻ ഒാവർസീസ്​ കോൺഗ്രസ്​ കലാമേള: സമ്മാനദാനം നിർവഹിച്ചു

അബ്ബാസിയ: ഇന്ത്യൻ ഒാവർസീസ് കോൺഗ്രസ് കഴിഞ്ഞ ഒക്ടോബറിൽ നടത്തിയ കലോത്സവത്തിലെ വിജയികൾക്ക് സമ്മാനദാനം നടത്തി. മുതിർന്ന മാധ്യമപ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാം ചടങ്ങ് ഉദ്ഘാടനം ചെയ്തു. വെറുപ്പും വിദ്വേഷവും നിറഞ്ഞ കേന്ദ്രഭരണവും കുഞ്ഞുങ്ങൾപോലും പീഡിപ്പിക്കപ്പെടുന്ന സംസ്ഥാന ഭരണവുമാണ് വർത്തമാനകാലത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ സംസ്കാരം നിലനിർത്താനുള്ള ശ്രമം നല്ലരീതിയിൽ നിർവഹിക്കുന്നത് പ്രവാസി കൂട്ടായ്മകളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഒാവർസീസ് കോൺഗ്രസ് പ്രസിഡൻറ് കെ.ജെ. ജോൺ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജു സക്കറിയ സ്വാഗതവും സെക്രട്ടറി ജേക്കബ് കാവാലം നന്ദിയും പറഞ്ഞു. പാല കെ.എം. മാത്യൂ ഫൗണ്ടേഷൻ ഡയറക്ടർ സോമു മാത്യൂ, മലയിൽ മൂസക്കോയ, അഡ്വ. ജോൺ തോമസ് എന്നിവർ സംസാരിച്ചു. ഏറ്റവും കൂടുതൽ പോയൻറ് നേടിയ പാർവതി സുധീർ മേനോന് കലാമയൂഖ പട്ടവും പാലാ കെ.എം. മാത്യൂ സ്മാരക അവാർഡും ലഭിച്ചു. 
 

Tags:    
News Summary - indian overseas congress programs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.