കുവൈത്ത് സിറ്റി: 10, 12 ക്ലാസ് പരീക്ഷകളിൽ മികച്ച വിജയം നേടിയതായി ഇന്ത്യൻ ലേണേഴ്സ് ഒാൺ അക്കാദമി മാനേജ്മെൻറ് വാർത്തക്കുറിപ്പിൽ അറിയിച്ചു. 12ാം തരത്തിൽ 38 വിദ്യാർഥികളിൽ മുഴുവൻ പേരും വിജയിച്ചു.
സയൻസിൽ സാന്ദ്ര കാതറിൻ (97.6 ശതമാനം), സാനിയ സൂസൻ (97.2), അലൻ അനിൽസൺ (97), കെനിത്ത് ജോൺ ഫിലിപ്, ആമിന സാഗർ (94.6), ഹൃദയ റോബി, വി. കാർത്തികേയൻ, റിയ മറിയ കാതറിൻ (95.8), ഗായത്രി സതീഷ് (95.6), റൂത് റോസ് ലാലു (95) എന്നിവരും കോമേഴ്സിൽ മേഘ്ന ജയചന്ദ്രൻ (96 ശതമാനം), സാന്ദ്ര സന്തോഷ് (95.8), എമിൽ ജോൺ (94.2) എന്നിവർ മുൻനിരയിലെത്തി. 10ാം ക്ലാസിൽ സുഖ്മനി കൗർ (97.2 ശതമാനം), നിധി ആൻ ജയ് (96), സാനിയ സൂസൻ വർഗീസ് (95.8), അലീന റോബിൻ (95.8) എന്നിവർ മുൻനിരയിലെത്തി.
10ാം ക്ലാസിൽ 90 കുട്ടികളിൽ മുഴുവൻ പേരും വിജയിച്ചു. വിജയികളെ പ്രിൻസിപ്പൽ ആശ ശർമ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.