ആരിഫ് പുളിക്കൽ (പ്രസി), മുർഷിദ് അരീക്കാട് (ജന.സെക്ര), ഫൈസൽ വളാഞ്ചേരി (ട്രഷ)
കുവൈത്ത് സിറ്റി: സംഘടന പ്രവർത്തനങ്ങൾ ഭൗതികവും ആത്മീയവുമായ ജീവിതങ്ങളെ പരിശുദ്ധമാക്കാനുള്ളതാകണമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര വൈസ് പ്രസിഡന്റ് അബൂബക്കർ സിദ്ദീഖ് മദനി പറഞ്ഞു. ജലീബ് യൂനിറ്റ് കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2023 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി ആരിഫ് പുളിക്കൽ (പ്രസി.), മുർഷിദ് അരീക്കാട് (ജന.സെക്ര.), ഫൈസൽ വളാഞ്ചേരി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
മറ്റു വകുപ്പ് സെക്രട്ടറിമാർ: ഇ.എ. റഷീദ് (വൈസ് പ്രസി.), മഷൂദ് കൊയിലാണ്ടി (ഓർഗനൈസിങ്), ജംഷീർ തിരുനാവായ (ദഅവ), മജീദ് കാപ്പാട് (ക്യു.എൽ.എസ്, വെളിച്ചം), ഷമീം വളാഞ്ചേരി (വിദ്യാഭ്യാസം), കുഞ്ഞിമുഹമ്മദ് (സോഷ്യൽ വെൽഫെയർ ആൻഡ് ഉംറ), ഇബ്രാഹീം കൂളിമുട്ടം (കേന്ദ്ര എക്സിക്യൂട്ടിവ്) എന്നിവരെ തെരഞ്ഞെടുത്തു. കേന്ദ്ര നേതാക്കളായ സിദ്ദീഖ് മദനി, അനസ് പാനായിക്കുളം എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രവർത്തന റിപ്പോർട്ട് ഫൈസലും, സാമ്പത്തിക റിപ്പോർട്ട് റഷീദ് ഇ.എയും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.