ഐ.ഐ.സി റിപ്പബ്ലിക് ദിന സംഗമത്തിൽ മുനീർ കൊണ്ടോട്ടി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ കാവലാളായി ഭരണഘടനയെ സംരക്ഷിക്കാൻ മുഴുവൻ ജനങ്ങളും മുന്നോട്ടു വരണമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന സംഗമം അഭിപ്രായപ്പെട്ടു. ലോക സമൂഹത്തിന് മുന്നിൽ ഇന്ത്യ ഉയർന്ന് നിൽക്കുന്നത് ഭരണഘടനയുടെ മഹത്വം കൊണ്ടാണ്. അത് രാജ്യത്തിന്റെ ശക്തിയും ആത്മാവുമാണ്. അതിനെ ദുർബലപ്പെടുത്താനുള്ള ഏത് ശ്രമങ്ങളെയും ചെറുത്ത് തോൽപിക്കണം. ഇന്ത്യൻ ജനാധിപത്യം വലിയ വെല്ലുവിളികൾ നേരിടുമ്പോൾ അംബേദ്കർ ചിന്തകൾക്ക് നാൾക്കുനാൾ പ്രസക്തിയേറുന്നുവെന്ന് ഐ.ഐ.സി സംഗമം അഭിപ്രായപ്പെട്ടു.
അബ്ബാസിയയിൽ സംഘടിപ്പിച്ച സംഗമത്തിൽ പ്രസിഡൻറ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം, ട്രഷറർ അനസ് മുഹമ്മദ്, സിദ്ദീഖ് മദനി, മുനീർ കൊണ്ടോട്ടി, അബ്ദുല്ലത്തീഫ് പേക്കാടൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.