കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ഇന്ത്യൻ എഞ്ചിനീയർമാർക്ക് പുതിയ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. റഫറൻസ് ആവശ്യങ്ങൾക്ക് ആവശ്യമായ നിലവിലുള്ള ഡാറ്റാബേസ് പുതുക്കുകയാണ് ലക്ഷ്യം.
നേരത്തെ രജിസ്റ്റർ ചെയ്തവർ ഉൾപ്പെടെ കുവൈത്തിലെ എല്ലാ ഇന്ത്യൻ എഞ്ചിനീയർമാരും ഓൺലൈനിൽ പുതുതായി രജിസ്റ്റർ ചെയ്യണമെന്ന് എംബസി നിർദ്ദേശിച്ചു. ഈ മാസം 22 ആണ് അവസാന തിയതി.
https://forms.gle/vFjaUcJJwftrgCYE6 എന്ന ഗൂസ്ൾ ഫോം വഴി എളുപ്പത്തിൽ രജിസ്ട്രേഷൻ പൂർത്തിയാക്കാം. 2020 സെപ്റ്റംബറിലാണ് കുവൈത്തിൽ ഇന്ത്യൻ എഞ്ചിനീയർമാരുടെ അവസാന രജിസ്ട്രേഷൻ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.