ഇന്ത്യൻ എംബസി ഒാപൺ ഹൗസ്​ മാറ്റിവെച്ചു; വ്യാഴാഴ്​ച പ്രണബ്​ മുഖർജി അനുസ്​മരണം

കുവൈത്ത്​ സിറ്റി: കുവൈത്ത്​ ഇന്ത്യൻ എംബസി ബുധനാഴ്​ച നടത്താനിരുന്ന ഒാപൺ ഹൗസ്​ യോഗം മാറ്റിവെച്ചു. മുൻ രാഷ്​ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്യാണ പശ്ചാത്തലത്തിൽ സെപ്തംബര്‍ ആറു വരെ ദേശീയ ദുഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ്​ ഒാപൺ ഹൗസ്​ മാറ്റിവെച്ചത്​. മുന്‍ രാഷ്​ട്രപതിക്ക് ആദരമര്‍പ്പിക്കാന്‍ വ്യാഴാഴ്​ച എംബസിയിൽ പ്രത്യേക യോഗം ചേരുന്നുണ്ട്​. വ്യാഴാഴ്​ച ഉച്ചക്ക്​ 3.30ന് എംബസി ഓഡിറ്റോറിയത്തില്‍ ചേരുന്ന അനുശോചന യോഗത്തിൽ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നിയന്ത്രണത്തോടെ മാത്രമാണ്​ പ്രവേശനം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ pic.kuwait@mea.gov.in എന്ന വിലാസത്തില്‍ രജിസ്​റ്റര്‍ ചെയ്യണമെന്ന്​ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. അടുത്ത ഒാപ്പൺ ഹൗസ്​ യോഗം സെപ്​റ്റംബർ ഒമ്പതിനാണ്​ നടക്കുക. പൊതുജനങ്ങൾക്ക്​ പരാതിയും നിർദേശങ്ങളും സമർപ്പിക്കാനാണ്​ എല്ലാ ബുധനാഴ്​ചയും യോഗം നടത്തുന്നത്​. ഇൗ ആഴ്​ച കുവൈത്തിലെ ഇന്ത്യൻ എൻജിനീയർമാരുടെ പ്രശ്​നങ്ങൾ ആയിരുന്നു മുഖ്യ അജണ്ടയായി ഉൾപ്പെടുത്തിയിരുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.