ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച കരോൾ സന്ധ്യ
കുവൈത്ത് സിറ്റി: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി കരോൾ സന്ധ്യ സംഘടിപ്പിച്ചു. എംബസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അംബാസഡർ സിബി ജോർജും പത്നി ജോയ്സ് സിബിയും ഉദ്ഘാടനം ചെയ്തു. ഭാഷയിലും വേഷത്തിലും ആഘോഷങ്ങളിലുമുള്ള വൈവിധ്യങ്ങൾക്കിടയിലും ലോകമെങ്ങുമുള്ള ഭാരതീയരെ ഒരുമിച്ചുനിർത്തുന്നത് ഇന്ത്യ എന്ന ഏകതാബോധമാണെന്ന് അംബാസഡർ പറഞ്ഞു. നാനാത്വത്തിൽ ഏകത്വം എന്നത് ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങൾക്ക് അഭിമാനിക്കാവുന്ന ഒന്നാണ്. ഓണമോ ക്രിസ്മസോ ബിശാഖിയോ ഹോളിയോ ദീപാവലിയോ രക്ഷാബന്ധനോ ഈസ്റ്ററോ ഈദോ ആകട്ടെ, ഇവയെല്ലാം നാം ഇന്ത്യയുടെ ഉത്സവമായി ആഘോഷിക്കും.
വ്യത്യസ്ത ഉത്സവങ്ങൾ ആഘോഷിക്കുകയും വൈവിധ്യമുള്ള ഭക്ഷണം കഴിക്കുകയും വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുമ്പോഴും നമ്മുടെ ഉള്ളിൽ ഏകത്വത്തിെൻറ പൊതുബോധമാണുള്ളതെന്നും അത് നമ്മെ ഒരുമിച്ച് നിർത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. മുപ്പതിലേറെ രാജ്യങ്ങളുടെ അംബാസഡർമാരും പ്രവാസി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. കുവൈത്ത് ചേംബർ കരോൾ ഗാനങ്ങളും ദേശഭക്തിഗാനങ്ങളും അവതരിപ്പിച്ചു. അംബാസഡറുടെ ഔദ്യോഗിക വസതിയായ ഇന്ത്യ ഹൗസിൽ സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.