രാജ്യത്ത് ജനാധിപത്യം ഹനിക്കപ്പെടുന്നു –ജോയ്സ് ജോര്‍ജ് എം.പി

കുവൈത്ത് സിറ്റി: രാജ്യത്ത് ജനാധിപത്യം ഹനിക്കുന്ന പ്രവൃത്തികളാണ് ഭരണാധികാരികളില്‍നിന്നുണ്ടാകുന്നതെന്ന് ഇടുക്കി എം.പി ജോയ്സ് ജോര്‍ജ്. നോട്ട് നിരോധനം പോലുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രി ഏകാധിപതിയെപ്പോലെയാണു പെരുമാറുന്നത്.
ഇത് രാജ്യത്തെ പിന്നോട്ടടിപ്പിക്കും. കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍(കല) കുവൈത്ത് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം രാജ്യത്തെ കാര്‍ഷിക ഉല്‍പാദന മേഖലയെയും അസംഘടിത തൊഴിലാളികളെയും സാരമായി ബാധിച്ചുവെന്നും, കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ പ്രതീക്ഷക്ക് വക നല്‍കുന്ന പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അബ്ബാസിയ കല സെന്‍ററില്‍ നടന്ന പരിപാടിയില്‍ കല കുവൈത്ത് പ്രസിഡന്‍റ് സുഗതകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫര്‍വാനിയ ഈസ്റ്റ് യൂനിറ്റംഗം ഉണ്ണിലാലിനു കലയുടെ സ്നേഹോപഹാരം പരിപാടിയില്‍ ജോയ്സ് ജോര്‍ജ് കൈമാറി. ജനറല്‍ സെക്രട്ടറി ജെ. സജി സ്വാഗതം പറഞ്ഞു. അബ്ബാസിയ മേഖല സെക്രട്ടറി മൈക്കിള്‍ ജോണ്‍സണ്‍ നന്ദി പറഞ്ഞു.

Tags:    
News Summary - indian democracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.