ഐ.സി.ജി.എസ് സാർഥകിനെ കുവൈത്തിൽ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലായ ഐ.സി.ജി.എസ് സാർഥക് കുവൈത്തിൽ എത്തി. ചൊവ്വാഴ്ച രാവിലെ ശുവൈക് തുറമുഖത്ത് കപ്പലിനെ സ്കൂൾ കുട്ടികൾ ഇന്ത്യൻ ത്രിവർണ പതാക വീശി ആവേശത്തോടെ സ്വീകരിച്ചു. ഈ മാസം 12 വരെ കപ്പൽ കുവൈത്തിൽ തുടരും.
ഇന്ത്യ-കുവൈത്ത് നാവിക-തീരസംരക്ഷണ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടിയുടെ ഭാഗമായിട്ടാണ് കപ്പലിന്റെ സൗഹൃദ സന്ദർശനം. സന്ദർശന കാലയളവിൽ സാർഥക്കിലെ ഉദ്യോഗസ്ഥർ കുവൈത്ത് നാവിക സേനയുമായി ചേർന്ന് സംയുക്ത നാവിക അഭ്യാസവും നടത്തും.
ഇരു രാജ്യങ്ങളുടെയും തീരസംരക്ഷണ സേനകൾക്കിടയിലെ പരസ്പര ധാരണയും പ്രവർത്തന സഹകരണവും ശക്തിപ്പെടുത്തുന്നതിൽ ഈ സന്ദർശനം സഹായകമാകും എന്നാണു പ്രതീക്ഷ.ഇന്ത്യ തദ്ദേശീയമായി നിർമി സാർഥക്, സമുദ്ര നിരീക്ഷണവും രക്ഷാപ്രവർത്തന ശേഷിയും വർധിപ്പിക്കാൻ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഉപയോഗിക്കുന്ന അത്യാധുനിക ഓഫ്ഷോർ പട്രോൾ വെസൽ ആണ്. കപ്പൽ സന്ദർശിക്കുന്നതിനായി ഇന്ത്യൻ സ്വദേശികളിൽനിന്ന് എംബസി നേരത്തെ അപേക്ഷ ക്ഷണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.