ഇന്ത്യന്‍ ആര്‍ട്ട് ഫെഡറേഷന് കുവൈത്ത് ‘സ്റ്റാർ വോയ്സ്’ സംഗീത മത്സര വിജയി ഹെലന് സൂസണ്‍ ജോസ് ട്രോഫിയുമായി
കുവൈത്ത് സിറ്റി: ഇന്ത്യൻ ആർട്ട് ഫെഡറേഷൻ കുവൈത്ത് ഇന്ത്യൻ സ്റ്റാർ വോയ്സ് സംഗീത മത്സരം അഹമ്മദി ഡി.പി.എസിൽ നടന്നു. കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്നും 42ൽ പരം കുട്ടികൾ രജിസ്റ്റർ ചെയ്ത മത്സരത്തിൽ അവസാന റൗണ്ടിൽ ആറു കുട്ടികളാണ് മാറ്റുരച്ചത്. ഗ്രാന്റ് ഫിനാലയില്‍ ഹെലന് സൂസണ്‍ ജോസ് (കാർമൽ ഇന്ത്യൻ സ്കൂൾ) മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ടു. ഗ്രാന്റ് ഫിനാലെയുടെ ഇരു റൗണ്ടുകളിലും മികച്ച പ്രകടനം കാഴ്ചവെച്ചതിലൂടെയാണ് ഹെലൻ സൂസനെ വിജയി ആയി പ്രഖ്യാപിച്ചത്.
രണ്ടാം സ്ഥാനം ആഷി ബാവെജ (ഫെയ്പ്സ്), മൂന്നാം സ്ഥാനത്തിന് ആയിഷ സാൻവ (ഫെയ് പ്സ്) എന്നിവർ അര്‍ഹരായി. മുഖ്യാതിഥി സാധിക വേണുഗോപാല്‍ മത്സരവിജയികള്‍ക്കുള്ള ശില്ലവും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
ഇന്ത്യന്‍ സ്റ്റാര്‍ വോയിസിന് ഇന്ത്യൻ ആർട്ട് ഫെഡറേഷൻ പ്രസിഡന്റ് ഷെറിൻ മാത്യു, ജനറൽ സെക്രട്ടറി ലിയോ കിഴക്കേവീടൻ, ചെയർമാൻ പ്രേമൻ ഇല്ലത്ത്, കൾച്ചറൽ സെക്രട്ടറി നിർമ്മലാദേവി, ജോയന്റ് സെക്രട്ടറി മുരളി മുരുകാനന്ദൻ, പ്രോഗ്രാം കോഓഡിനേറ്റർ പ്രിയകണ്ണൻ, ട്രഷറർ ലിജോ എന്നിവർ നേതൃത്വം നല്കി. കുവൈത്തിലെ വിവിധ സംഘടനാ പ്രതിനിധികൾ പരിപാടിയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.