കുവൈത്ത് സിറ്റി: കുവൈത്തിൽ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 234 ഇന്ത്യക്കാർ നാട്ടിലേക്ക് പോയി. 22 സ്ത്രീകൾ ഉൾപ്പെടെ 234 ഇന്ത്യക്കാരാണ് കുവൈത്ത് സർക്കാർ ചെലവിൽ നാടണഞ്ഞത്. കുവൈത്ത് എയർവേയ്‌സ് വിമാനം 117 യാത്രക്കാരുമായി ബുധനാഴ്ച ഉച്ചക്ക് 1.30ന് പുറപ്പെട്ടു.
വൈകീട്ട് 3.30 ആണ് രണ്ടാമത്തെ വിമാനമായി ജസീറ എയർവേയ്സും 117 യാത്രക്കാരുമായി പറന്നുയർന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളാണ് മധ്യപ്രദേശിലെ ഇൻഡോറിലെത്തിയത്. 14 ദിവസം ക്വാറൈൻറൻ ചെയ്ത ശേഷം ഇവരെ നാടുകളിലേക്ക് അയക്കുമെന്നാണ് എംബസിയിൽനിന്നുള്ള വിവരം. കൂടുതലും ഉത്തരേന്ത്യക്കാരാണെങ്കിലും മലയാളികൾ ഉൾപ്പെടെ ഇൻഡോറിലേക്കുള്ള വിമാനത്തിൽ ഉള്ളതായാണ് അറിവ്. ദൂരെയുള്ള സംസ്ഥാനത്ത് എത്തിപ്പെട്ടത് ഇവർക്ക് തിരിച്ചടിയാണ്.
പ്രത്യേകിച്ച് നാട്ടിലെ ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ. അതേസമയം, പൊതുമാപ്പ് ലഭിച്ച ആയിരക്കണക്കിന് ഇന്ത്യക്കാർ ഇപ്പോഴും കാത്തിരിപ്പിലാണ്.
കേന്ദ്ര സർക്കാറിെൻറ അനുകൂല തീരുമാനം ലഭിച്ചാൽ ഉടൻ ഇവരെ നാട്ടിലെത്തിക്കുമെന്നാണ് കുവൈത്ത് സർക്കാർ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.