ചേം​ബ​ർ ഓ​ഫ് ഇ​ൻ​ഡ​സ്ട്രി ആ​ൻ​ഡ് കോ​മേ​ഴ്‌​സ് അം​ഗം ത​ലാ​ൽ അ​ൽ ഖ​റാ​ഫി ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​യെ സ്വീ​ക​രി​ക്കു​ന്നു

ഇന്ത്യ കുവൈത്തിന്റെ നാലാം വ്യാപാരപങ്കാളി -ചേംബർ ഓഫ് കോമേഴ്സ്

കുവൈത്ത് സിറ്റി: ഇന്ത്യ കുവൈത്തിന്റെ നാലാമത്തെ വാണിജ്യപങ്കാളിയാണെന്ന് കുവൈത്ത് ചേംബർ ഓഫ് ഇൻഡസ്ട്രി ആൻഡ് കോമേഴ്‌സ് അംഗം തലാൽ അൽ ഖറാഫി പറഞ്ഞു. കഴിഞ്ഞ വർഷം 2.362 ബില്യൺ ഡോളറിന്റെ വ്യാപാര വിനിമയ മൂല്യമുള്ള ഇടപാടുകൾ ഇരു രാജ്യവും നടത്തിയതായും അദ്ദേഹം സൂചിപ്പിച്ചു.

ചേംബർ ആസ്ഥാനത്ത് ഇന്ത്യൻ സാമ്പത്തിക പ്രതിനിധി സംഘത്തിന് നൽകിയ സ്വീകരണവേളയിൽ സംസാരിക്കുകയായിരുന്നു തലാൽ അൽ ഖറാഫി. ഇരു രാജ്യങ്ങളും സാമ്പത്തിക, വ്യാപാര തലങ്ങളിൽ ചരിത്രപരമായ ബന്ധമുണ്ട്. ഇന്ത്യയുമായുള്ള ബിസിനസ് ബന്ധങ്ങളിൽ കൂടുതൽ പുരോഗതി ഉണ്ടാകുന്നതിൽ തലാൽ അൽ ഖറാഫി സന്തോഷം പ്രകടിപ്പിച്ചു.

കുവൈത്തുമായി കൂടുതൽ വാണിജ്യ വിനിമയം നടത്താനും ഇരു രാജ്യങ്ങളിൽനിന്നുമുള്ള വ്യാപാരികൾക്ക് സൗകര്യങ്ങളൊരുക്കാനും ഇന്ത്യൻ അധികാരികൾ ശ്രമിക്കുമെന്ന് ഇന്ത്യൻ പ്രതിനിധി സംഘം തലവൻ ബാരിഷ് മിത സൂചിപ്പിച്ചു. ഭക്ഷണം, വസ്ത്രം, സ്റ്റീൽ പ്ലാന്റുകൾ, തുണിത്തരങ്ങൾ, വളം ഫാക്ടറികളുടെ 25 പ്രതിനിധികൾ ഇന്ത്യൻ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - India is Kuwait's fourth trading partner - Chamber of Commerce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.